സ്കൂളിന്റെ പുരോഗതിക്കായി 
                  പൊതുസമൂഹത്തെ ക്ഷണിക്കുന്നു.
നടേവാലേല്‍സ്കൂള്‍ (നടുവട്ടം ഗവ.എല്‍.പി.സ്കൂള്‍) പുതിയൊരു പരീക്ഷണത്തിനു മുതിരുകയാണ്. പി.ടി.എയുടെ ശക്തമായ ഇടപെടലിലൂടെ  സ്കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള തീവ്രശ്രമം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ കടന്നു പോകുന്നു. പൊതു സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇന്നും സ്കൂളിനെതിരെ മുഖം തിരിഞ്ഞു നില്‍ക്കുന്നു. എന്നാല്‍  പി.ടി.എയുടെ ശ്രമങ്ങള്‍ക്ക് ചില കോണുകളില്‍ നിന്നും ചെറിയതോതിലെങ്കിലുമുള്ള പിന്തുണ ലഭിച്ചു തുടങ്ങിയിരിക്കുന്നു. മൈക്കു വാങ്ങുന്നതിനായി പി.ടി,എ ശ്രമം ആരംഭിച്ചപ്പോള്‍ ലഭിച്ച പിന്തുണ ഇതിനുള്ള  തെളിവുതന്നെയാണ്. സമൂഹം സ്കൂളിനെ പൂര്‍ണ്ണമായും കൈവിട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പൊതു സമൂഹത്തെ സ്കൂളുമായി ബന്ധിപ്പിക്കാനുള്ള ശ്രമം പി.ടിഎയുടെ നേതൃത്വത്തില്‍ തുടങ്ങുകയാണ്. നിരവധി തലമുറകള്‍ക്ക് അക്ഷരത്തിന്റെവെളിച്ചം പകര്‍ന്ന  ഈ വിദ്യാലയത്തിന്റെ നിലനില്‍പ്പ് സമൂഹത്തിന്റെ പിന്തുണയെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.  മികച്ച അദ്ധ്യാപനവും പാഠ്യപദ്ധതിയും ഭൗതിക സാഹചര്യങ്ങളും ഇന്ന് സകൂളിനുണ്ട്. ഏതൊരു അണ്‍ -എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിനേക്കാള്‍ മികച്ച നിലവാരവും സ്കൂളിനുണ്ട്. എങ്കിലും സമൂഹത്തിലെ ബഹുഭൂരിപക്ഷവും അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്കു പിറകെ പോകുന്നു. മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തിന് താങ്ങും തണലുമായി ഇത്തരം വിദ്യാലയങ്ങള്‍ നിലകൊള്ളുമ്പോള്‍ പൊതുസമൂഹം സത്യം തിരിച്ചറിയാതെ പോകുന്നു. ഒരു പൊതു വിദ്യാലയം പൂട്ടുമ്പോള്‍ അന്നാട്ടിലെ സാധാരണക്കാരായ കുട്ടികള്‍ക്കുമുമ്പില്‍ അറിവിന്റെവാതായനങ്ങള്‍ എന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നു.സര്‍ഗ്ഗാത്മക സമൂഹത്തിനു പകരം യന്ത്രമനുഷ്യരെ മാത്രം സൃഷ്ടിക്കുന്ന അണ്‍- എയ്ഡഡ് വിദ്യാലയങ്ങള്‍ക്കു പകരം വെയ്ക്കാന്‍ പൊതു വിദ്യാലയങ്ങളുണ്ട് എന്ന് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുവാനും ഈ വിദ്യാലയത്തിന്റെ സാമൂഹ്യ പ്രസക്തിയേപ്പറ്റിയും ഇത് സംരക്ഷിക്കപ്പെടേണ്ടത് എന്തുകൊണ്ടെന്ന് ചര്‍ച്ച ചെയ്യാനുമായി മാര്‍ച്ച് 24 ന് ഉച്ചയ്ക്ക് 2 മണിക്ക്  സ്കൂളിന്റെ പ്രവര്ത്തന പരിധിയിലുള്ള ക്ലബ്ബുകള്‍,അയല്‍ക്കൂട്ടങ്ങള്‍,വായനശാലകള്‍ ,പഞ്ചായത്ത് അംഗങ്ങള്‍,മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് പി.ടി.യുടെ നേതൃത്വത്തില്‍ സ്കൂളില്‍ യോഗംകൂടുന്നു. ഈ യോഗത്തില്‍ സ്കൂളിനെ നിലനിര്‍ത്താനുള്ള  മാര്‍ഗ്ഗങ്ങള്‍ പി.ടി.എ - ക്ലബ്ബുകള്‍,അയല്‍ക്കൂട്ടങ്ങള്‍,വായനശാലകള്‍ ,പഞ്ചായത്ത് അംഗങ്ങള്‍,മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചര്‍ച്ചചെയ്യും

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...