അക്കാദമിക മികവുകള്‍

ക്ലബ്ബുകളുടെ പ്രവര്‍ത്തനം
ഗണിതക്ലബ്
അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ അത്യന്താപേക്ഷിതമായ ഒരു വിഷയമാണു ഗണിതം ഗണിതശാസ്ത്രജ്ഞന്മാരെ അറിയുകയും ഗണിതവുമായി ബന്ധപ്പെട്ട കടംകതകൾ ചിത്രങ്ങൾ കൂസ്രിതിക്കണക്കുകൾ എന്നിവ കൂട്ടികൾ സ്വയം കണ്ടെത്തുന്നതിനും താല്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണു ഈ ക്ലബ്ബിനു രൂപം നല്കിയത് ഇതിൽ ഒരു പരിധിവരെ ഞങ്ങളുടെ കൂട്ടികൾ വിജയിച്ചു അതിന്റെ തെളിവാണു ഗണിത എന്ന മാഗസിൻ
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ളിഷ് വിദ്യാഭ്യാസത്തിനു വേണ്ടി പരക്കം പായുന്ന ഈ കാലഘട്ടത്തിൽ ഇംഗ്ളിഷ് മീഡിയത്തിൽ പോയാൽ മാത്രമേ കുഞ്ഞുങ്ങൾ ഇംഗ്ളിഷ് എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്യൂ എന്ന ധാരണ സമൂഹത്തിൽ നിന്നു മാറേണ്ടതു ഒരാവശ്യമാണു മീഡിയം മലയാളമെങ്കിലും നമ്മുടെ കുഞ്ഞുങ്ങളും ഇംഗ്ളിഷ് അനായാസം കൈകാര്യം ചെയ്യണം എന്ന ലക്ഷ്യം മുൻ നിർത്തിയാണു ഇംഗ്ളിഷ് ക്ളബ് രൂപീകരിച്ചതു എസ് എസ് എ ആലപ്പുഴ നടപ്പാക്കിയ ഹാര്‍ട്ടിന്റെ ഭാഗമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഇംഗ്ളിഷ് ക്ളബിനു കഴിഞ്ഞു ഇൻഡിവിജ്യൽ മാഗസിൻ ക്ളാസ്മാഗസിൻ സ്കൂൾമാഗസിൻ ഇംഗ്ളിഷ് ഡേ സെലിബ്രേഷൻ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പാക്കേജ് എന്നിവ ഇംഗ്ളിഷ് ക്ലബിന്റെ നേട്ടങ്ങളാണു
ഹെല്‍ത്ത് ക്ലബ്ബ്
സജീവമായി പ്രവർത്തിക്കുന്നു ക്ളബ് അംഗങ്ങൾ സ്കൂൾ ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു വ്യക്തിശുചിത്വതിനു മുൻ ഗണന നല്കൂന്നു ഇതു പരിശോധിക്കുന്നു

LinkWithin

Related Posts Plugin for WordPress, Blogger...