മികവുകള്‍

 സ്മാര്‍ട്ട് ക്ലാസ് റും
ടൈല്‍സ് പാകിയ തറ- സ്മാര്‍ട്ട് ക്ലാസ് റും
സ്മാര്‍ട്ട് ക്സാസ് റൂമിലെ ചുമര്‍ ചിത്രം
ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയാണ് പൊതുവിദ്യാലയങ്ങളുടെ പ്രധാനപോരായായി കണക്കാക്കിയിരുന്നത്.എന്നാല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ കവച്ചുവെയ്ക്കുന്ന തരത്തില്‍ മികച്ച ഭൗതിക സാഹചര്യങ്ങള്‍ ഇന്ന് പൊതുവിദ്യാലയങ്ങള്‍ക്കുണ്ട്.തദ്ദേശ സ്വയം ഭരണ  സ്ഥാപന ങ്ങള്‍,സര്‍വ്വശിക്ഷാ അഭി യാന്‍ തുടങ്ങിയവയുടെ സഹായം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ഇന്ന് സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുണ്ട്.ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ ഇന്ന് സ്മാര്‍ട്ട് ക്ലാസ്  മുറിയിലിരുന്നാണ് പഠിക്കുന്നത്. ഓരോകുട്ടിക്കും ഇരിക്കാന്‍ ബഞ്ചിനു പകരം കസേരകളുണ്ട്. പഴയകാലത്തെ ഇടിഞ്ഞുപൊളിഞ്ഞ തറകള്‍ക്കു പകരം  ടൈല്‍സിട്ട തറയാണ് സ്മാര്‍ട്ട് ക്ലാസ്   മുറിയുടേത്. ക്ലാസ്സില്‍ വെളിച്ചമേകാന്‍ വൈദ്യുതിയുമെത്തിയിരിക്കുന്നു. ഇത്തരത്തിലുള്ള മികച്ച  ഭൗതികസാഹചര്യമാണ്  ഈ സ്കൂളിന് സ്വന്തമായുള്ളത്. പള്ളിപ്പാട് പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് സ്മാര്‍ട്ട് ക്ലാസ് മുറി നിര്‍മ്മിച്ചത്. ഇതിന്റെ  ഉദ്ഘാടനം പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കീച്ചേരില്‍ ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.

കഞ്ഞിപ്പുര

ന്ന് കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കുന്നുണ്ട്. വൃത്തിയുള്ള സാഹചര്യത്തിലായിരിക്കണം ഉച്ചക്കഞ്ഞി തയ്യാറാക്കേണ്ടത്. ഇതിനുള്ള സാഹചര്യം സ്കൂളില്‍ സ‍ൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പള്ളിപ്പാട് പഞ്ചായത്തിന്റെ സഹകരണത്തോടെയും സഹായത്തോടെയും മികച്ച രീതിയിലുള്ള ഒരു അടുക്കള (ക‍ഞ്ഞിപ്പുര) നിര്‍മ്മിച്ചത്. ഇതില്‍ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പള്ളിപ്പാട് പഞ്ചായത്തിലെ സ്കൂളുകളില്‍ത്തന്നെ മികച്ച രീതിയിലുള്ള കഞ്ഞിപ്പുരയുള്ള സ്കൂളാണ് നടുവട്ടം ഗവ.എല്‍.പി.സ്കൂള്‍.

LinkWithin

Related Posts Plugin for WordPress, Blogger...