സ്കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്തൃ സംഗമവും മാര്‍ച്ച് 19 ന്
നടുവട്ടം ഗവ.എല്‍.പി.സ്കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്തൃ സംഗമവും മാര്‍ച്ച് 19 ന് സ്കൂളില്‍ വെച്ചു നടക്കും. രാവിലെ വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും. ഇക്കുറി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവിടുത്തെ പഴയകാല അദ്ധ്യാപകരും ഇപ്പോഴത്തെ അദ്ധ്യാപകരും ചേര്‍ന്ന് പി.ടി.എയുടെ ആഭിമുഖ്യത്തില്‍ വാങ്ങിയ മൈക്കാണ് വാര്‍ഷിക പരിപാടികള്‍ക്ക് ഉപയോഗിക്കുന്നതെന്ന പ്രത്യേകതകൂടി ഈ വാര്‍ഷികത്തിനുണ്ട്. ഉച്ചയ്ക്കുശേഷം നടക്കുന്ന രക്ഷാകര്‍ത്തൃ സംഗമത്തില്‍ രക്ഷിതാക്കള്‍ പങ്കെടുത്തുകൊണ്ട് സ്കൂളിന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും. പരിപാടികള്‍ വിജയിപ്പിക്കുന്നതിനുവേണ്ട ശ്രമങ്ങളുമായി പി.ടി.എയും സ്കൂള്‍ അധികൃതര്‍ക്കൊപ്പം മുന്‍നിരയിലുണ്ട്


No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...